പുഷ്‌പം പോലെ ഞാന്‍ പല്ലുപറിക്കും, ഉർവശിയുടെ തകര്‍പ്പന്‍ പ്രകടനം!

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 1 ജൂണ്‍ 2020 (20:34 IST)
ദുൽഖർ സൽമാൻ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ രസകരമായ ഷൂട്ടിംഗ് രംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അനൂപ് സത്യൻ. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് സമയത്ത് ഉർവശിയുടെ പെര്‍ഫോമന്‍സും സിനിമയിലെ യഥാർത്ഥ രംഗവും കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ, വരനെ ആവശ്യമുണ്ട് എന്ന സിനിമ ഒരുവട്ടം കണ്ട  ആസ്വാദകനെ അതിശയിപ്പിക്കും. ഉര്‍വശിയുടെ പ്രകടനത്തെ പുകഴ്ത്തിയാണ് അനൂപ് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 
ഉർവ്വശിയും കല്യാണിയും ചേർന്നുളള രംഗമാണ് സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് കല്യാണി പ്രിയദർശൻ മലയാളത്തിൽ ആദ്യമായി എത്തുന്ന സിനിമ കൂടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍