‘കുച്ച് കുച്ച് ഹോതാ ഹേ’ വീണ്ടും; രണ്‍വീര്‍, ആലിയ, ജാന്‍വി കേന്ദ്രകഥാപാത്രങ്ങൾ

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (10:25 IST)
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ‘കുച്ച് കുച്ച് ഹോതാ ഹേ’. 1998ല്‍ റിലീസായ ചിത്രത്തിൽ ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. രാഹുല്‍, ടിന, അഞ്ജലി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ത്രികോണ പ്രണയ കഥയാണ് ചിത്രം പറഞ്ഞത്.
 
ചിത്രം വീണ്ടും ഒരുക്കണമെന്ന ആഗ്രഹത്തിലാണ് കരണ്‍ ജോഹര്‍. കുച്ച് കുച്ച് ഹോതാ ഹേ വീണ്ടും ഒരുങ്ങുമ്പോള്‍, പ്രധാന വേഷത്തിലെത്തേണ്ട താരങ്ങളെയും കരണ്‍ തീരുമാനിച്ചു കഴിഞ്ഞു.
 
രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ജാന്‍വി കപൂര്‍ എന്നിവരാണ് തന്റെ മനസിലുള്ളതെന്നാണ് കരണ്‍ മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് വെളിപ്പെടുത്തിയത്. രാഹുലായി രണ്‍വീറിനേയും, അഞ്ജലിയായി ആലിയയേയും, ടിനയായി ജാന്‍വിയേയുമാണ് താന്‍ മനസില്‍ കാണുന്നതെന്നാണ് കരണ്‍ വ്യക്തമാക്കിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article