തുടർച്ചയായി മൂന്ന് പരാജയങ്ങൾ; പുതിയ തീരുമാനവുമായി നയൻതാര

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (10:03 IST)
തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ തന്റെ പ്രതിഫലത്തുക കുറയ്ക്കാന്‍ തീരുമാനിച്ച് നടി നയൻതാര.  ഈ വര്‍ഷം തുടക്കത്തില്‍ ഇറങ്ങിയ വിശ്വാസം സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും തുടര്‍ന്നുവന്ന ഐര, മിസ്റ്റർ ലോക്കൽ‍, കൊലൈയുതിര്‍ക്കാലം എന്നിവ പരാജയമായിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഒരു പ്രമുഖ തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 
 
നിലവില്‍ ആറു കോടി രൂപാ വരെയാണ് നയന്‍സ് പ്രതിഫലമായി വാങ്ങുന്നത്. താരത്തിന്റെ ഡേറ്റിനായി നിര്‍മ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയന്‍താരയുടെ മാതൃകാപരമായ തീരുമാനം. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില്‍ താന്‍ പ്രതിഫല കാര്യത്തില്‍ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article