ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹ തീയതി മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ വിവാഹചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ കല്യാണം പതിനാലാം തീയതിലേക്ക് മാറ്റിയതായി ആലിയയുടെ അമ്മാവന്‍ റോബിന്‍ ഭട്ട് അറിയിച്ചു. അതേസമയം വിവാഹം ആഴ്ചയിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
കപൂര്‍ കുടുംബത്തില്‍ വച്ചാണ് വിവാഹം. നാളെ മെഹന്ദി ചടങ്ങുകള്‍ള നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. കല്യാണത്തിനായി വീട് അലങ്കരിക്കുകയും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. വിവാഹ തീയതി മാറ്റിവെച്ചത്തിന് പിന്നിലെ കാരണവും പുറത്തുവന്നു.മാധ്യമങ്ങള്‍ തീയതി ചോര്‍ത്തിയത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.