ഹണിമൂണ്‍ ദക്ഷിണാഫ്രിക്കയില്‍,താരവിവാഹം ഏപ്രില്‍ 14 ന്, കല്യാണം തീരുംമുമ്പേ സിനിമ തിരക്കുകള്‍

കെ ആര്‍ അനൂപ്

ശനി, 9 ഏപ്രില്‍ 2022 (09:07 IST)
ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഏപ്രില്‍ 14 ന് നടക്കും. നാല് ദിവസങ്ങളായാണ് ചടങ്ങുകള്‍. രണ്‍ബീറിന്റെ ബാന്ദ്രയിലെ വസതിയില്‍ വിവാഹ തലേന്ന് മെഹന്ദി ചടങ്ങുകളും ഉണ്ടാകും. വിവാഹശേഷം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഹണിമൂണിനായി ഇന്ത്യ വിടും.
 
ദക്ഷിണാഫ്രിക്കയിലേക്ക് ഹണിമൂണിനായി രണ്ടാളും പോകും എന്നാണ് വിവരം. വിവാഹ തിരക്കുകള്‍ തീരും മുമ്പേ ആലിയ സിനിമ ചിത്രീകരണത്തിനായി യുഎസിലേക്ക് പോകും.
 
നടിയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണ സംഘത്തിനൊപ്പം നടി ചേരും. രണ്‍വീറിനും സിനിമ തിരക്കുകള്‍ ഉണ്ട്.രശ്മിക മന്ദാനയ്ക്കൊപ്പമുള്ള ആനിമല്‍ എന്ന ചിത്രമാണ് ഇനി തുടങ്ങാന്‍ ഉള്ളത്.സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍