രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം; ക്ഷണം വെറും 28 പേര്‍ക്ക് !

ചൊവ്വ, 12 ഏപ്രില്‍ 2022 (08:17 IST)
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം ഏപ്രില്‍ 13 മുതല്‍ 17 വരെ നടക്കുമെന്നാണ് വിവരം. ചേമ്പൂരിലെ ആര്‍.കെ. ഹൗസിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷ പരിപാടികള്‍. വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹ ആഘോഷ പരിപാടികളിലേക്ക് ക്ഷണമുള്ളത്. 28 പേരെയാണ് വിവാഹ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്ന് ആലിയ ഭട്ടിന്റെ സഹോദരന്‍ രാഹുല്‍ ഭട്ട് പറഞ്ഞു. അതിഥികളെ സ്വകാര്യ ബസില്‍ ആര്‍.കെ.ഹൗസിലേക്ക് കൊണ്ടുപോകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍