Bigg Boss Malayalam Season 5: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയവനും സഹമത്സരാര്‍ഥിയെ അടിച്ചവനും വീണ്ടും എത്തി; ബിഗ് ബോസ് ഷോ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

Webdunia
ചൊവ്വ, 16 മെയ് 2023 (10:14 IST)
Bigg Boss malayalam Season 5: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ഷോയ്‌ക്കെതിരെ പ്രേക്ഷകര്‍. മുന്‍ സീസണുകളില്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയ രണ്ട് മത്സരാര്‍ഥികളെ വീണ്ടും ഷോയിലേക്ക് കൊണ്ടുവന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍ സീസണഉകളിലെ മത്സരാര്‍ഥികളായ രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് എത്തിയിരിക്കുന്നത്. ഇരുവരേയും മത്സരാര്‍ഥികളായാണോ കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. 
 
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് പുരട്ടി എന്ന കാരണത്താലാണ് രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ബിഗ് ബോസ് സീസണ്‍ നാലില്‍ സഹമത്സരാര്‍ഥിയായ റിയാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരിലാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കേണ്ടി വന്നത്. ഇങ്ങനെയുള്ള രണ്ട് പേര്‍ക്ക് ബിഗ് ബോസ് ഫൈവില്‍ വിസിബിലിറ്റി നല്‍കുന്നത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. മോശം പ്രവൃത്തിക്ക് പുറത്താക്കപ്പെട്ട രണ്ട് പേര്‍ പിന്നീട് തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പോലും ആത്മാര്‍ത്ഥമായി സമ്മതിച്ചിട്ടില്ല. അങ്ങനെയുള്ള രണ്ട് പേര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിലൂടെ ബിഗ് ബോസ് ചെയ്യുന്നത് സ്ത്രീവിരുദ്ധവും മനുഷ്യത്തവിരുദ്ധവുമായ കാര്യമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 

രജിത്തും റോബിനും ഉള്ള ഷോ ആരും കാണരുത് എന്നാണ് പ്രേക്ഷകരില്‍ മിക്കവരുടെയും അഭിപ്രായം. ബിഗ് ബോസ് ഫൈവ് ബഹിഷ്‌കരിക്കണമെന്നും ഏഷ്യാനെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നുണ്ട്.
 
അതേസമയം മത്സരാര്‍ഥികളായല്ല ഇരുവരെയും ബിഗ് ബോസ് ഫൈവിലേക്ക് എത്തിച്ചതെന്നും വിവരമുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രമേ രജിത്തും റോബിനും ബിഗ് ബോസ് ഫൈവ് വീട്ടില്‍ ഉണ്ടാകൂ എന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article