Bigg Boss Season 5 മധുര പ്രതികാരം, അഖിലിന് പണികൊടുത്ത് റോബിന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 മെയ് 2023 (09:10 IST)
ബിഗ് ബോസ് സീസണ്‍ 5 മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ആവേശം വാനോളം ഉയര്‍ത്തുവാനായി മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളായ രജിത് കുമാറും റോബിനും എത്തിക്കഴിഞ്ഞു. മുമ്പ് റോബിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച അഖില്‍ മാരാര്‍ തന്നെ റോബിന് മസാജ് ചെയ്തു കൊടുക്കുന്ന കാഴ്ചയാണ് ബിഗ് ബോസ് വീട്ടില്‍ കണ്ടത്.
ഹോട്ടല്‍ ടാസ്‌കാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിഥികളായി എത്തിയ റോബിനെയും രജിത്തിനെയും വേണ്ടവിധം സല്‍ക്കരിക്കുക യാണ് മറ്റു മത്സരാര്‍ത്ഥികള്‍.
തനിക്ക് ഷോള്‍ഡര്‍ വേദനയാണെന്നും പുറത്തു നില്‍ക്കുന്ന സെക്യൂരിറ്റി വേഷത്തിലുള്ള അഖില്‍ മാരാരെക്കൊണ്ട് തനിക്ക് മസാജ് ചെയ്യിക്കുമോ എന്നാണ് മനേജരായ ജുനൈസിനോട് റോബിന്‍ ചോദിക്കുന്നത്.
 
പിന്നാലെ റോബിന്‍ അഖിലിനെ കൊണ്ട് തന്നെ മസാജ് ചെയ്യിപ്പിക്കുന്നതും കാണാം. ഇതിനിടയില്‍ അഖില്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്.
  
തന്ത്രപരമായി എന്നെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കാന്‍ നോക്കുകയാണ് അല്ലേ എന്നാണ് അഖില്‍ പറഞ്ഞത്. 'നമ്മുടെ ചെക്കനല്ലേ കത്തിക്കേറിയ ആളല്ലേ.അവനിട്ടൊരു പണി ഞാന്‍ എങ്ങനാ കൊടുക്കുന്നേ. അളിയന്‍ മനസില്‍ ചിന്തിച്ചാല്‍ നമ്മള്‍ മാനത്ത് ചിന്തിക്കുവേ. ഏത് എരണം കെട്ട നേരത്താണോ എന്തോ ഇത് ഹോട്ടലാക്കി മാറ്റിയത്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമാണ് കേട്ടോ. നിങ്ങളുടെ ഉള്ളിലെ ആ തീ എനിക്ക് ഇഷ്ടമാണ്. ലൈഫില്‍ അച്ചീവ് ചെയ്യാനുള്ളൊരു ഓട്ടം',-എന്നാണ് അഖില്‍ പറഞ്ഞത് മറുപടിയായി റോബിന്‍ നന്ദി എന്നും പറയുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍