ബിഗ് ബോസ് അഞ്ചാം സീസൺ നാലാം വാരത്തിലേക്ക് കടക്കുകയാണ്. മത്സരാർത്ഥികൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. മത്സരാർത്ഥികളെ കാണാൻ ഒരു അതിഥിയെത്തുന്നു, ഒരു സംവിധായകൻ ആണെന്നും അദ്ദേഹം പുതുതായി ഒരുക്കുന്ന സിനിമയുടെ ഓഡിഷന്റെ ഭാഗമായാണ് എത്തുന്നത് എന്നും മോഹൻലാൽ പറയുന്നു.