'സ്ത്രീപ്രാധാന്യമുള്ള ചിത്രമെന്നതല്ല ലക്ഷ്യം';എസ് ക്യൂബ് ഫിലിംസിന്റെ വരാനിരിക്കുന്ന സിനിമകള്‍ ഇത്തരത്തിലുള്ളത് !

കെ ആര്‍ അനൂപ്
ചൊവ്വ, 16 മെയ് 2023 (10:13 IST)
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് എത്തിയ പുതിയ ചിത്രമാണ് ജാനകി ജാനേ. ഇവര്‍ ആദ്യമായി നിര്‍മ്മിച്ച ഉയരെ റിലീസായിട്ട് 4 വര്‍ഷം തികയുന്ന ഈ വേളയില്‍ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതും.ജാനകി ജാനേ മെയ് 12 മുതല്‍ തിയേറ്ററുകളില്‍ ഉണ്ട്. എസ് ക്യൂബ് ഫിലിംസിന്റെ ഇനി വരുന്ന സിനിമകള്‍ ഇത്തരത്തിലുള്ളതായിരിക്കും എന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് നിര്‍മ്മാതാക്കള്‍.
 
 സ്ത്രീപ്രാധാന്യമുള്ള ചിത്രമെന്നതല്ല കുടുംബങ്ങള്‍ക്ക് ഒന്നിച്ചു കാണാവുന്ന നല്ല ചിത്രങ്ങളാണ് ലക്ഷ്യമെന്ന് ഷെനു?ഗ, ഷെ?ഗ്‌ന, ഷെര്‍ഗ എന്നിവര്‍ പറഞ്ഞു.എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഇവര്‍ അച്ഛന്‍ പി.വി. ഗംഗാധരന്‍ ഗൃഹ ലക്ഷ്മി ഫിലിംസിലൂടെ നിര്‍മിച്ചതും വ്യത്യസ്തപ്രമേയങ്ങളുള്ള ചിത്രങ്ങളാണെന്നും ഓര്‍മ്മിപ്പിച്ചു. അത്തരം നല്ല സിനിമകളാണ് തങ്ങള്‍ക്കും താല്പര്യമെന്ന് നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article