25 കോടി ചോദിച്ചു, 18 കോടിക്ക് ഡീൽ ഉറപ്പിച്ചു: ഷാറൂഖിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി: വാംഖഡെയ്ക്കെതിരെ കുറ്റപത്രം

തിങ്കള്‍, 15 മെയ് 2023 (19:42 IST)
നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നും ഒഴിവാക്കാന്‍ എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്ന സമീര്‍ വാംഖഡെ അടക്കമുള്ളവര്‍ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐ കണ്ടെത്തല്‍. 25 കോടി തന്നില്ലെങ്കില്‍ ആര്യന്‍ ഖാനെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഷാറൂഖിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പിന്നീട് ഈ ഡീല്‍ 18 കോടിയില്‍ ഉറപ്പിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
 
അഴിമതിക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സമീര്‍ വാംഖഡെയടക്കമുള്ളവര്‍ക്കെതിരെ സിബിഐ കഴിഞ്ഞ ദിവസം കേസെടുത്തത്. വാംഖഡെയ്ക്ക് പുറമെ എന്‍സിബി ഉദ്യോഗസ്ഥരായ വിശ്വവിജയ് സിംഗ്,ആശിഷ് രഞ്ജന്‍, ആര്യന്‍ ഖാന്‍ കേസിലെ സാക്ഷിയായ കെ പി ഗോസാവി,ഇയാളുടെ കൂട്ടാളിയായ സാന്വില്ലെ ഡിസൂസ എന്നിവരാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ പ്രതികള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍