ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ രജനികാന്ത്,'ജയിലര്‍' ആക്ഷന്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 1 മാര്‍ച്ച് 2023 (15:02 IST)
'ജയിലര്‍' ചിത്രീകരണ തിരക്കിലാണ് രജനികാന്ത്.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയൊരു ആക്ഷന്‍ ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്, ഏപ്രിലില്‍ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ രജനി സിനിമയ്ക്കായി ഒരു വമ്പന്‍ ആക്ഷന്‍ രംഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാല്‍, സുനില്‍, ശിവ രാജ്കുമാര്‍, തമന്ന എന്നിവരും നിലവിലെ സംഘട്ടന രംഗങ്ങളില്‍ ഉള്‍പ്പെട്ടേക്കാം. ദക്ഷിണേന്ത്യയിലെ ജനപ്രിയ താരങ്ങള്‍ ഒരു ഫ്രെയിമില്‍ ഒന്നിക്കുന്നത് തീര്‍ച്ചയായും ആരാധകരെ ആവേശഭരിതരാക്കും.
 
 അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു.മെയ് അല്ലെങ്കില്‍ ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article