സന്തോഷ വാര്‍ത്ത ! നടി തമന്നയ്ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

വെള്ളി, 20 ജനുവരി 2023 (09:14 IST)
രജനികാന്തിന്റെ 'ജയിലര്‍' ഒരുങ്ങുകയാണ്. നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ വന്‍ താരനിര തന്നെ ആണിനിരക്കുന്നു. താനും സിനിമയുടെ ഭാഗമാണെന്ന് നടി തമന്ന. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാന്‍ ആയ സന്തോഷവും നടി പങ്കുവെക്കുന്നു.
 
'അവസാനമായി ഞാന്‍ ഇത് നിങ്ങളുമായി എല്ലാവരുമായും പങ്കിടാം... വാര്‍ത്ത പുറത്ത് !നെല്‍സണ്‍ സംവിധാനം ചെയ്ത ഒരേയൊരു തലൈവര്‍ രജനികാന്ത് സാറിനൊപ്പമുള്ള 'ജയിലര്‍' എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷവും ബഹുമാനവുമുണ്ട്. ഈ അനുഭവം എല്ലാവരുമായും പങ്കിടാന്‍ കാത്തിരിക്കാനാവില്ല.'-തമന്ന കുറിച്ചു.
 
ആദ്യമായാണ് തമന്ന രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്. തെലുങ്ക് നടന്‍ സുനില്‍ സിനിമയുടെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രമ്യാ കൃഷ്ണനും ശക്തമായ വേഷത്തില്‍ എത്തുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍