'ജയിലര്‍' റിലീസ് വൈകുമോ ? കാരണം ഇതാണ് !

കെ ആര്‍ അനൂപ്

ബുധന്‍, 25 ജനുവരി 2023 (09:13 IST)
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' തിരക്കുകളിലാണ്. സിനിമയുടെ റിലീസ് വൈകാന്‍ സാധ്യത.
 
സിനിമയുടെ ചിത്രീകരണം നീളുന്നതിനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് തീയതി മാറ്റി ആലോചിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2023 വേനല്‍ക്കാലത്ത് ജയിലര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.ഏപ്രിലോടെ മാത്രമേ ചിത്രീകരണം പൂര്‍ത്തിയാക്കുകയുള്ളൂ. കൂടാതെ, മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് റിലീസ് ചെയ്യും. ബോക്സ് ഓഫീസില്‍ വലിയ ചിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയാണ് മറ്റൊരു ലക്ഷ്യം.
 
അതിനാല്‍, 'ജയിലര്‍' ഓഗസ്റ്റില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു. ത്രില്ലര്‍ ഡ്രാമയില്‍ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് എത്തും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, സുനില്‍, രമ്യ കൃഷ്ണന്‍, തമന്ന, വിനായകന്‍, വസന്ത് രവി, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍