നാല് ഭാഷകളില്‍ ഫഹദിന്റെ 'മാമനന്‍', ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 17 ജനുവരി 2023 (11:14 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമനന്‍' ഒരുങ്ങുകയാണ്. ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ വിറ്റുപോയി. നെറ്റ്ഫ്‌ലിക്‌സ് ആണ് ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
 
തിയേറ്ററുകളിലെ പ്രദര്‍ശനത്തിന് ശേഷമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ എത്തുക. തമിഴിനെ പുറമേ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.
 
ഫഹദ് ഫാസില്‍ രാഷ്ട്രീയക്കാരനായി അഭിനയിക്കുന്നു.എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍