സകല മഴയും നനയും,അതില്‍ ഒരു കുഞ്ഞിക്കാദര്‍ സ്പര്‍ശമുണ്ടാകും, മാമുക്കോയയെ ഓര്‍ത്ത് രഘുനാഥ് പലേരി

കെ ആര്‍ അനൂപ്
വെള്ളി, 28 ഏപ്രില്‍ 2023 (15:05 IST)
കഴിഞ്ഞദിവസം അന്തരിച്ച മാമുക്കോയ കാണാന്‍ താന്‍ പോകാതിരുന്നതിനുള്ള കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്ത് രഘുനാഥ് പലേരി.
 
മഴവില്‍ക്കാവടി എന്ന സിനിമയിലെ ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ കുറിപ്പ്. ഇന്നസെന്റ്, ഒടുവില്‍ , പറവൂര്‍ ഭരതന്‍, ശങ്കരാടി, മാമുക്കോയ, കരമന ജനാര്‍ദ്ദനന്‍ നായര്‍, ജഗനാഥന്‍ എന്നിവര്‍ അടങ്ങിയ ഫ്രെയിമില്‍ മാമുക്കോയയും ഉണ്ടായിരുന്നു. ആ കൂട്ടത്തിലെ അവസാന ആളും പോയ വിഷമത്തില്‍ ആയിരുന്നു ആരാധകരും.
 
'മഴവില്‍ക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുള്‍ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി. 
 
മനസ്സില്‍ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങള്‍ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു. 
 
ആ കണ്ണീര്‍തുള്ളികളാവും 
യാ മത്താ.... യാ സത്താ... യാ... ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക.
 
ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാന്‍ നനയും. അതില്‍ ഒരു കുഞ്ഞിക്കാദര്‍ സ്പര്‍ശമുണ്ടാകും.',-രഘുനാഥ് പലേരി കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article