400 കോടി വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്ഫോം, 'രാധേശ്യാം' ഇനി തീയറ്ററുകളിലേക്ക് ഇല്ലേ ?

കെ ആര്‍ അനൂപ്
വ്യാഴം, 6 ജനുവരി 2022 (15:00 IST)
റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രദര്‍ശന തീയതി മാറ്റി വെക്കേണ്ടി വന്ന ചിത്രമാണ് രാധേശ്യാം.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ പലതവണ ആലോചിച്ചാണ് തീരുമാനം എടുത്തത്. 
റിലീസ് നീട്ടാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്ന് അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
പ്രഭാസ് ചിത്രത്തിന് കോടികള്‍ വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്ഫോം. 400 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം സിനിമയ്ക്ക് വിലയിട്ടിരിക്കുന്നത്. 
ജനുവരി 14ന് തീയറ്ററില്‍ എത്താന്‍ ഇരുന്ന ചിത്രം ഇനി അതേദിവസം ഒ.ടി.ടിയില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article