'നീ പോയി ചാവടാ'; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി നടി സുബി സുരേഷ്

Webdunia
വ്യാഴം, 6 ജനുവരി 2022 (12:00 IST)
ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും സുബി സജീവമാണ്. ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി സുബി തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രസകരമായ പല ചിത്രങ്ങളും ഈയടുത്ത് സുബി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. പല ചിത്രങ്ങളും വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ ചില ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളുമായി ചിലര്‍ എത്താറുണ്ട്. അങ്ങനെയൊരു കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സുബി ഇപ്പോള്‍.
 
'കൊച്ചിയിലെ ഫ്രീക്കത്തി' എന്ന എന്ന ക്യാപ്ഷനോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനു താഴെ മാത്യു മാത്യു എന്ന് പേരായ ഒരു ഐഡിയില്‍ നിന്ന് വന്നിരിക്കുന്ന മോശം കമന്റിനാണ് താരത്തിന്റെ മറുപടി. 'പോയി ചാവടി' എന്നാണ് ഇയാളുടെ കമന്റ്. ഉടനെ സുബിയുടെ റിപ്ലെ എത്തി. 'നീ പോയി ചാവടാ' എന്നാണ് സുബി ഇതിനു നല്‍കിയ മറുപടി. സുബിയുടെ മറുപടി ആരാധകരും ഏറ്റെടുത്തു. ഇയാള്‍ ചോദിച്ചു വാങ്ങിയ മറുപടി എന്നാണ് പലരുടേയും അഭിപ്രായം. സുബിയുടെ മറുപടിക്ക് ഇതിനോടകം രണ്ടായിരം ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article