ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു, നായികയാവുന്നത് അനുഷ്‌ക ശർമ

വ്യാഴം, 6 ജനുവരി 2022 (11:49 IST)
മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ഛക്ദ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായികയായെത്തുന്നത്. .
 
മകൾ വാമികയുടെ ജനന ശേഷം അനുഷ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഛക്ദ എക്സ്പ്രസ്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നെറ്റ്ഫ്ലിക്സ് റിലീസായെത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം നടന്നത്.
 

It is a really special film because it is essentially a story of tremendous sacrifice. Chakda Xpress is inspired by the life and times of former Indian captain Jhulan Goswami and it will be an eye-opener into the world of women’s cricket. pic.twitter.com/eRCl6tLvEu

— Anushka Sharma (@AnushkaSharma) January 6, 2022
ക്രിക്കറ്റ് ഒരു മതമാണെങ്കിൽ എന്തുകൊണ്ട് പുരുഷന്മാർ മാത്രം ദൈവങ്ങളാകുന്നു? എന്നാണ് പ്രമോ വീഡിയോയിൽ കുറിച്ചിരിക്കുന്ന വാക്കുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍