പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായി വിദേശത്തെത്തിയ ദിലീപ് ഇന്റർപോളിന്റെ നിരീക്ഷണ വലയത്തിൽ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (09:24 IST)
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തെത്തിയ ദിലിപിന്റെ ഒരോ ചലനങ്ങളും നിരീക്ഷിച്ച് അന്താരാഷ്ട്ര അന്വേഷന ഏജൻസിയായ ഇന്റർപോൾ. വിദേശ യാത്രകൾക്ക് കോടതി നൽകിയ നിബന്ധങ്കൾ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്റർപൊൾ നിരീക്ഷിക്കും.
 
ദിലീപിന്റെ വിദേശത്തെ ചലനങ്ങൾ അറിയുന്നതിന് കേരളാ പൊലീസാണ് ഇന്റർപോളിന്റെ സഹായം തേടിയത്. പ്രഫസർ ഡിങ്കൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം ബാങ്കോക്കിലേക്ക് പോയത്. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം വിദേശത്തു പോവണമെന്ന ആവശ്യം നേരത്തെ കോടതി അംഗീകരിച്ചിരുന്നു. 
 
ജയിൽ മോചിതനായ ശേഷം ദിലിപ് നടത്തിയ ഒരോ വിദേശയാത്രകളിലും ഇന്റർപോൾ ദിലിപിനെ പരിപാടികൾ നിരീക്ഷിച്ചിരുന്നു. ദിലീപ് കാനഡയ്യും അമേരിക്കയും സന്ദർശിച്ചപ്പൊൾ കേരള പൊലീസിന് വിസയുടെ വിശദാംശങ്ങൾ കൈമാറിയതും ദുബൈയിലെ പത്രസമ്മേളനത്തിന്റെയും റേഡിയോ ഇന്റർവ്യൂവിന്റെ ഡിജിറ്റൽ രേഖകൾ എത്തിച്ചുനൽകിയതും ഇന്റർപോളായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article