ആറുമാസത്തിനിടെ ഉപയോക്താക്കൾ ഒഴിവാക്കിയത് ആറു കോടിയിലധികം സിം കണക്ഷനുകൾ !

ചൊവ്വ, 27 നവം‌ബര്‍ 2018 (08:39 IST)
ഡ്യുവൽ സിം സംസ്കാരത്തിൽ നിന്നും സിംഗിൾ സിമ്മുകളിലേക്ക് ഉപയോതാക്കൾ മടങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയിൽ 6 കോടിയിലധികം സിം കണക്ഷനുകൾ ഉപയോക്തക്കൾ ഒഴിവാക്കിയതായി എക്കണോമിക്സ്  ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 
 
കോളുകൾക്കും ഡേറ്റക്കും വ്യത്യസ്ത ടെലികോം കമ്പനികൾ പ്രത്യേക ഓഫറുകൾ നൽകിയിരുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കൾ രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ തയ്യാറായിരുന്നത്. ടെലികോം കമ്പനികൾ കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ഓഫറുകൾ നൽകുന്നതിൽ കുറവു വരുത്തിയതാണ് ഈ കൊഴിഞ്ഞുപോക്കിന് പിന്നിലെ പ്രധാന കാരണം.
 
അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യു പറയുന്നു. ടെലികോം രംഗത്തേക്ക് ജിയോയുടെ കടന്നുവരവോടെ ജിയോക്ക് സമനമായ ഓഫറുകൾ നൽകാൻ മറ്റു കമ്പനികൾ നിർബന്ധിതരായിരുന്നു. ഇതോടെയാണ് പ്രത്യേകമായ ഓഫറുകൾ ഇല്ലാതായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍