'പോർ തൊഴിൽ' ഇതുവരെ കണ്ടില്ലേ ? ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു !

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂലൈ 2023 (09:05 IST)
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോർ തൊഴിൽ.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് 6 കോടി രൂപയോളമാണ് ബജറ്റ്. ജൂൺ 9ന് പ്രദർശനത്തിന് എത്തിയ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.
 
സോണി ലിവിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഓഗസ്റ്റ് നാലിനായിരിക്കും സ്ട്രീമിംഗ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article