അടുത്ത ജന്മത്തിൽ ഷംനയുടെ മകനായി ജനിക്കണം:മിഷ്‌കിൻ

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജനുവരി 2024 (13:16 IST)
Mysskin
മലയാളത്തിന്റെ പ്രിയ നടിയാണ് ഷംന കാസിം . വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ്. തമിഴ് സംവിധായകൻ മിഷ്‌കിന്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഷംന. സിനിമയിലെ നായിക കൂടിയായ ഷംനയെ കുറിച്ച് മിഷ്‌കിൻ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
തൻറെ സഹോദരൻ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് പറയുമ്പോഴാണ് നായികയായ ഷംനയെ കുറിച്ചും മിഷ്‌കിൻ പരാമർശിച്ചത്. അഭിനയിക്കുമ്പോൾ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കൾ എന്നുവിളിക്കാറുള്ളതെന്ന് മിഷ്‌കിൻ പറഞ്ഞു തുടങ്ങുന്നു . പൂർണ അത്തരത്തിൽ ഒരു അഭിനേത്രിയാണ്. തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവർ. അടുത്ത ജന്മത്തിൽ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണംവരെ അവർ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. പൂർണ മറ്റുചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല. തന്റെ ചിത്രങ്ങളിൽ പൂർണ ഉണ്ടാകുമെന്നും പറഞ്ഞത് കേട്ടപ്പോഴേക്കും ഷംനയുടെ കണ്ണീരണിയുന്നതും വീഡിയോയിൽ കാണാം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article