ജനുവരിയില്‍ 'ഓസ്ലര്‍' ഫെബ്രുവരിയില്‍ ത്രില്ലടിപ്പിക്കാന്‍ 'അന്ധകാരാ'; ടീസര്‍ കണ്ടു നോക്ക്!

കെ ആര്‍ അനൂപ്

ചൊവ്വ, 30 ജനുവരി 2024 (12:04 IST)
Andhaakara
ഫെബ്രുവരി റിലീസിന് ഒരുങ്ങുന്ന സിനിമകളുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. അക്കൂട്ടത്തില്‍ അടുത്തമാസം തിയറ്ററുകളില്‍ എത്തുന്ന വാസുദേവ് സനല്‍ ചിത്രമാണ് അന്ധകാരാ.നടി ദിവ്യാ പിള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലറിന്റെ ടീസര്‍ പുറത്തിറങ്ങി.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
 
ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, ആന്റണി ഹെന്റി, മെറീന മൈക്കിള്‍, അജിഷ പ്രഭാകരന്‍, സുധീര്‍ കരമന, കെ ആര്‍ ഭരത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏസ് ഓഫ് ഹേര്‍ട്‌സ് സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാരാ നിര്‍മ്മിക്കുന്നത്. എ എല്‍ അര്‍ജുന്‍ ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. മനോ വി നാരായണനാണ് സിനിമയുടെ ഛായാഗ്രഹകന്‍. അനന്തു വിജയ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍