മരുഭൂമിയിലെ കൊടും ചൂടും തണുപ്പും സഹിച്ച് ചിത്രീകരണം,വാലിബനിലെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഇങ്ങനെ,മേക്കിങ് വിഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 30 ജനുവരി 2024 (12:09 IST)
'മലൈക്കോട്ടൈ വാലിബന്‍' പ്രദര്‍ശനം തുടരുകയാണ്. സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓരോ രംഗങ്ങള്‍ ചിത്രീകരിക്കുവാനും അണിയറക്കാര്‍ എത്രത്തോളം കഷ്ടപ്പെട്ടു എന്നത് വ്യക്തമാക്കുന്നതാണ് ഇതിലെ രംഗങ്ങള്‍. മരുഭൂമിയിലെ കൊടും ചൂടും തണുപ്പും സഹിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
 
രാജസ്ഥാന്‍ മരുഭൂമിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്. 130 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന മോഹന്‍ലാലിനെയും മേക്കിങ് വീഡിയോയില്‍ കാണാം.
 
കൃത്യമായ പ്ലാനിങ് സംവിധായകന്‍ ലിജോക്ക് ഉള്ളില്‍ ഉണ്ടായിരുന്നു. സെറ്റിലെ അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളില്‍ നിന്നുതന്നെ അത് വ്യക്തമാണ്. മധു നീലകണ്ഠനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്ക് ആണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍