സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ചിത്രീകരണം പുരോഗമിക്കുകയാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് പൂനം ബജ്‌വ. ഓരോ ലൊക്കേഷന്‍ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
1998 ല്‍ തുടങ്ങി 2019 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.