10 ദിവസം കൊണ്ട് 400 കോടി ! 'പൊന്നിയിന്‍ സെല്‍വന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:56 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' റിലീസ് ചെയ്ത് 10 ദിവസം പിന്നിട്ടു. ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 400 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍.ഇന്ത്യയില്‍ മാത്രമല്ല, യുഎസിലും നിലവില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.  
 
ചിത്രം രജനികാന്തിന്റെ '2.0'യെ മറികടന്നെന്നും യുഎസ് ബോക്സ് ഓഫീസില്‍ നിന്നും ഏകദേശം 6 മില്യണ്‍ ഡോളര്‍ നേടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്.
 
 വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടും അഞ്ച് വ്യത്യസ്ത ഭാഷകളില്‍ റിലീസ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150കോടി കളക്ഷന്‍ ചിത്രം നേടിയെന്നാണ് പറയപ്പെടുന്നത്.
 
 
  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article