ഒരുപാട് പെയ്ഡ് കമന്റ്സ്,ഒരേ കമന്റ്സ് പലയിടത്തായി കണ്ടു,അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് അത്ര മോശം പടമായി തോന്നിയിട്ടില്ലെന്ന് കാളിദാസ് ജയറാം

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:53 IST)
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. 2019 ആയിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കഴിയാതെ പോയ സിനിമയെ കുറിച്ച് കാളിദാസ് ഈയടുത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമ അത്ര മോശം പടമായി തോന്നിയിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്.ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ റിവ്യൂസിന് വന്ന കമന്റ്സ് നോക്കിയിരുന്നു.അതില്‍ ഒരുപാട് പെയ്ഡ് കമന്റ്സ് ഉണ്ടായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ഒരേ കമന്റ്സ് പലയിടത്തായി കണ്ടു. ഇതുപോലെയുള്ള ചെറിയ കാര്യങ്ങള്‍ എന്നില്‍ ഒരുപാട് സംശങ്ങള്‍ ഉണ്ടാക്കിയെന്ന് കാളിദാസ് ജയറാം കൂട്ടിച്ചേര്‍ന്നു.
 
നച്ചത്തിരം നഗര്‍കിരത് ഇന്ന് ചിത്രത്തിലാണ് കാളിദാസ് ജയറാമിനെ ഒടുവില്‍ കണ്ടത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article