'കോവിഡ് പ്രോട്ടോകോള്‍ പാലിക്കൂ'; അഭ്യര്‍ത്ഥനയുമായി സണ്ണിവെയ്ന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഏപ്രില്‍ 2021 (10:51 IST)
കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ആരാധകര്‍ക്കിടയില്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി രംഗത്തിറങ്ങിയിരിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍. 
 
'കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടരുക,സുരക്ഷിതമായി ഇരിക്കൂ'- സണ്ണി വെയ്ന്‍ കുറിച്ചു.
 
മനോജ് കെ ജയന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേരത്തെ ഇതേ അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു.
 
അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍ക്കൊപ്പം സണ്ണി വെയ്‌നും ഒന്നിച്ച ചതുര്‍മുഖം നിലവിലെ സാഹചര്യം കണക്കിലെടുത്ത് തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് സണ്ണി.

അനുബന്ധ വാര്‍ത്തകള്‍

Next Article