സിജു വില്‍സണ് പകരം ദുല്‍ഖര്‍ നായകനായിരുന്നെങ്കില്‍ ഹാപ്പി വെഡിങ് വമ്പന്‍ ഹിറ്റ് ആയേനെ: ഒമര്‍ ലുലു

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (16:50 IST)
ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കയറിവന്ന സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാറ് ലവ്, ധമാക്ക തുടങ്ങി സിനിമകളിലൂടെയും ഒമര്‍ ശ്രദ്ധേയനായി. രണ്ട് പുതിയ സിനിമകളാണ് ഒമറിന്റേതായി ഇനി വരാനിരിക്കുന്നത്. പവര്‍സ്റ്റാര്‍, നല്ല സമയം എന്നിവയാണ് ഒമറിന്റെ പുതിയ സിനിമകള്‍. 
 
തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ങില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകനെങ്കില്‍ ചിത്രം വേറെ ലെവല്‍ ആകുമായിരുന്നു എന്നാണ് ഒമര്‍ ലുലു പറയുന്നത്. സിജു വില്‍സണ്‍ ആണ് ഹാപ്പി വെഡിങ്ങില്‍ നായകവേഷം ചെയ്തത്. 
 
മലയാളത്തില്‍ പല സിനിമകളും വിജയിക്കുന്നത് സ്റ്റാര്‍ഡം കാരണമാണെന്ന് ഒമര്‍ ലുലു പറയുന്നു. ചാര്‍ലി എന്ന സിനിമ വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണ്. വേറെ ഏതെങ്കിലും നടനായിരുന്നു അതില്‍ അഭിനയിച്ചിരുന്നതെങ്കില്‍ അത് ഹിറ്റാകില്ലായിരുന്നു എന്നും ഒമര്‍ പറഞ്ഞു. 
 
ഹാപ്പി വെഡിങ്ങില്‍ സിജു വില്‍സണ് പകരം ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകനെങ്കില്‍ ആ പടം വന്‍ ഹിറ്റായേനെ. അതേസമയം, സല്യൂട്ട് പോലെയുള്ള സിനിമകള്‍ സിജു വില്‍സണ് അഭിനയിക്കാനുള്ള പടമാണ്. ദുല്‍ഖറിനെ പോലുള്ളവര്‍ വലിയ പടങ്ങള്‍ ചെയ്യണം. എന്നാലേ മലയാള സിനിമ കയറിവരൂ എന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article