പൃഥ്വിരാജ് 5 ഭാഷകള്‍ സംസാരിക്കും, 'കടുവ' എത്തുന്നത് മലയാളത്തില്‍ മാത്രമല്ല !

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ജൂണ്‍ 2022 (15:02 IST)
കടുവ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്. ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ അഞ്ച് ഭാഷകളിലുള്ള പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ പ്രദര്‍ശനത്തിനെത്തും. 
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയ താരനിര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍