5 വർഷത്തിനുശേഷം ബാഹുബലി റെക്കോർഡ് തകർത്ത് 'വിക്രം',350 കോടി കളക്ഷൻ പിന്നിട്ടു

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ജൂണ്‍ 2022 (15:09 IST)
ജൂൺ 3 ന് റിലീസ് ചെയ്ത കമൽഹാസന്റെ 'വിക്രം' വിജയമായി മാറി. മൂന്നാഴ്ചകൾ പിന്നിട്ടിട്ടും തിയേറ്ററുകളിൽ ചിത്രം കാണാൻ ആളുകളുണ്ട്. 16, 17 ദിവസങ്ങളിലെ കളക്ഷൻ 15.03 കോടി രൂപയാണ്. 
300 കോടിയിലധികം കളക്ഷൻ നേടിയ കമൽഹാസന്റെ ആദ്യ ചിത്രമാണ് 'വിക്രം'. തമിഴ്നാട്ടിൽ ബാഹുബലിയുടെ കളക്ഷൻ റെക്കോർഡ് 'വിക്രം' മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 'ബാഹുബലി'യുടെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞ ആദ്യ തമിഴ് ചിത്രമാണ് 'വിക്രം'. ചിത്രം ആഗോളതലത്തിൽ 350 കോടി കളക്ഷൻ പിന്നിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍