ഒടിയൻ പുതിയ റെക്കോർഡിലേക്ക്; ഈ സ്‌നേഹത്തിനും കാത്തിരിപ്പിനും നന്ദി!

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (10:36 IST)
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടതും ആരാധകർ ഇരുകൈയും നീട്ടിത്തന്നെയായിരുന്നു സ്വീകരിച്ചത്. കൊണ്ടോരാം എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ ഹിറ്റ് ചാർട്ടിലേക്ക് ഇടം നേടുകയാണ്.
 
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം വീഡിയോ ഗാനം കണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേരാണ്‍. എംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഒടിയന്‍ സ്വന്തമാക്കിയതിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനും നന്ദി അറിയിച്ച് മഞ്ജു വാര്യർ രംഗത്തെത്തിയിട്ടുണ്ട്.
 
ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ബോളിവുഡ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കുതിപ്പ്.
 
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. അതേസമയം, ഡിസംബര്‍ പതിനാലിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.  
 
ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article