കൂടെ അഭിനയിച്ച നായികമാരെ ആരെയും പ്രണയിക്കാൻ കഴിഞ്ഞിട്ടില്ല: കാരണം വെളിപ്പെടുത്തി മമ്മൂട്ടി

ചൊവ്വ, 20 നവം‌ബര്‍ 2018 (10:18 IST)
കൂടെ അഭിനയിക്കുന്ന നായികമാരിൽ ആരെയും പ്രണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടി. താരം അതിന് കാരണവും വ്യക്തമാക്കുന്നുണ്ട്. താൻ സിനിമയിൽ എത്തിയത് കുറച്ച് പ്രായമായിട്ടാണെന്നും അതുകൊണ്ടാണ് കൂടെ അഭിനയിക്കുന്ന നായികമാരിൽ ആരെയും പ്രണയിക്കാൻ സാധിക്കാത്തിരുന്നതും എന്നാണ് മമ്മൂട്ടി പറയുന്നത്.
 
മഴവില്‍ മനോരമയുടെ നെവര്‍ ഹാവ് എവര്‍ പരിപാടിയിലായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ‍. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഉത്തരം, എന്നാൽ സിനിമയുടെ പേര് ചോദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി
 
ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു. ഇഷ്‌ടപ്പെടാത്ത ചിത്രങ്ങളെ ഒരിക്കലും പുകഴ്‌ത്തിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍