ആദ്യ കാഴ്ചയിൽ പ്രണയം തോന്നി: മമ്മൂട്ടി

ചൊവ്വ, 20 നവം‌ബര്‍ 2018 (09:07 IST)
ഇഷ്ടതാരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും താൽപ്പര്യമാണ്. ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു അഭിമുഖമാണ്. നെവര്‍ ഹാവ് ഐ എവര്‍ എന്ന മഴവില്‍ മനോരമ  സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോയിലാണ് മമ്മൂട്ടി അടുത്തിടെ പങ്കെടുത്തത്.   
 
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ? ഉണ്ടെന്നായിരുന്നു ഉത്തരം. ഏതാണെന്ന് ചോദിക്കരുതെന്ന് പ്രത്യേകം താരം എടുത്ത് പറഞ്ഞിരുന്നു.
 
ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഉത്തരം. സിനിമ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി കാണുന്നതാണെന്നാണ് മമ്മൂട്ടി പറയുന്നത്
 
അഭിമുഖങ്ങളില്‍ നുണ പറഞ്ഞിട്ടുണ്ടോ? കള്ള ചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നായിരുന്നു മറുപടി. 
 
ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടോ? ഒരിക്കലുമില്ല. എന്റെ നമ്പര്‍ എല്ലാവര്‍ക്കും അറിയാം. ഞാന്‍ ആ നമ്പര്‍ മാറ്റുകയൊന്നുമില്ല. നമ്പര്‍ നോക്കി ഞാന്‍ ആരുടെയും ഫോണ്‍ എടുക്കുകയുമില്ല.
 
കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? ഞാന്‍ സിനിമയില്‍ വരുമ്പോള്‍ തന്നെ ഒരുപാട് പ്രായമായിരുന്നു. അപ്പോ അങ്ങനെ എനിക്ക് തോന്നുന്ന ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ പ്രായത്തില്‍ എന്ത് ക്രഷ് തോന്നാനാണെന്നും മമ്മൂക്ക ചോദിക്കുന്നു.
 
ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടോ? തോന്നിയിട്ടുണ്ട്, അത് സിനിമയോടാണെന്നാണ് മമ്മൂട്ടി പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍