അടുത്ത ദേശീയ അവാർഡ് രാം ചരണിന്: സുകുമാര്‍

നിഹാരിക കെ.എസ്
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (08:40 IST)
ശങ്കര്‍ ഒരുക്കുന്ന ‘ഗെയിം ചേഞ്ചര്‍’ സിനിമയിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് ‘പുഷ്പ’ സംവിധായകന്‍ സുകുമാര്‍. രാം ചരണിനും ചിരഞ്ജീവിക്കുമൊപ്പം താന്‍ ഗെയിം ചെയ്ഞ്ചര്‍ കണ്ടെന്നും ചിത്രം ബ്ലോക് ബസ്റ്ററായിരിക്കുമെന്നുമാണ് സുകുമാര്‍ പറയുന്നത്. അതിമനോഹരമായാണ് രാം ചരണ്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും സുകുമാര്‍ പറയുന്നുണ്ട്.
 
'ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാന്‍ ചിരഞ്ജീവി സാറിനൊപ്പം ഗെയിം ചേഞ്ചര്‍ കണ്ടു. അതുകൊണ്ട് ആദ്യത്തെ റിവ്യൂ ഞാന്‍ നല്‍കാം. ആദ്യ പകുതി ഗംഭീരമാണ്. ഇന്റര്‍വെല്‍ ബ്ലോക് ബസ്റ്ററാണ്. എന്നെ വിശ്വസിക്കൂ. രണ്ടാം പകുതിയില്‍ ഫ്ളാഷ്ബാക്ക് ആണ് കാണിക്കുന്നത്. അത് എനിക്ക് രോമാഞ്ചമുണ്ടാക്കി. അത്ഭുതമാണ്. ശങ്കറിന്റെ ജെന്റില്‍മാന്‍, ഇന്ത്യന്‍ എന്നീ സിനിമകള്‍ പോലെ ഞാന്‍ ആസ്വദിച്ചു.
 
രംഗസ്ഥലം ചിത്രത്തിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഈ ചിത്രത്തിലെ ക്ലൈമാക്സിലെ വൈകാരികരംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് വീണ്ടും ആ ചിന്തയുണ്ടായി. അതിമനോഹരമായാണ് രാം ചരണ്‍ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഉറപ്പായും ദേശീയ പുരസ്‌കാരം ലഭിക്കും', എന്നാണ് സുകുമാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article