തിരിച്ചുവരവില്‍ വാണിവിശ്വനാഥ് അഭിനയിച്ച ആഷിഖ് അബു സിനിമയായ റൈഫിള്‍ ക്ലബിന് റിലീസ് ദിനം വലിയ പ്രതികരണമാണ് ലഭിക്കുന്നത്. വയലന്‍സിന് ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയില്‍ വാണി വിശ്വനാഥും പതിവ് പോലെ തകര്‍ത്തിട്ടുണ്ട്. 125 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും റൈഫിള്‍ ക്ലബിനെ പോലെ ആഘോഷിച്ച മറ്റൊരു സെറ്റ് ഉണ്ടായിട്ടില്ലെന്ന് വാണി വിശ്വനാഥ് പറയുന്നു. തോക്ക് മടുത്താണ് പോയതെങ്കിലും തിരിച്ചുവരവില്‍ വീണ്ടും തനിക്ക് തോക്കെടുക്കേണ്ടിവന്നെന്നാണ് വാണി വിശ്വനാഥ് പറയുന്നത്.