പുഷ്പ 2 നിര്‍മാതാക്കള്‍ തിയേറ്ററുകളെ വിലക്കെടുത്തിരിക്കുകയാണ് സംവിധായകനായ വിക്രമാദിത്യ മോട്വാനെ. ഒറ്റ മള്‍ട്ടിപ്ലക്‌സില്‍ 36 പ്രദര്‍ശനം വരെയാണ് നടക്കുന്നത്. ആദ്യ 10 ദിവസം മറ്റൊരു സിനിമയും പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ബന്ധിത കരാറാണ് പുഷ്പ നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും മോട്വാനെ ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞു. കരാര്‍ ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ട അവസ്ഥയിലാണ് തിയേറ്ററുകളെന്നും അദ്ദേഹം പറഞ്ഞു.