ഒറ്റ ആഴ്ച കൊണ്ട് കോടികള്‍ വാരിക്കൂട്ടി മോഹന്‍ലാലിന്റെ നേര്, ഏഴ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 28 ഡിസം‌ബര്‍ 2023 (15:10 IST)
പ്രവര്‍ത്തി ദിനങ്ങളില്‍ പോലും മോഹന്‍ലാലിന്റെ നേര് സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ കൂടുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച തീയറ്റര്‍ ഒക്കുപ്പന്‍സിയാണ് നേരിന് ലഭിച്ചിരിക്കുന്നത്. മോണിംഗ് ഷോയ്ക്ക് പോലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തുന്ന കാഴ്ചയാണ് കാണുന്നത്. സിനിമയുടെ ആദ്യ ആഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
 
നേര് റിലീസ് ദിവസം കേരളത്തില്‍ നിന്ന് മാത്രമായി 3.04 കോടി നേടിയിരുന്നു. ക്രിസ്മസ് ദിനത്തിലാണ് പണം വാരിക്കൂട്ടിയത്.4.05 കോടിയാണ് അന്നേദിവസം കേരളത്തില്‍നിന്ന് മാത്രമായി മോഹന്‍ലാല്‍ ചിത്രം നേടിയത്. ഏഴാമത്തെ ദിവസമായ ബുധനാഴ്ചയും മികച്ച തുക തന്നെ കണ്ടെത്താന്‍ സിനിമയ്ക്കായി.
 
ഇന്നലെ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 2.90 കോടി രൂപയാണ്. നേരിന്റെ ഒരാഴ്ചത്തെ കേരള ഗ്രോസ് 22.37 കോടിയാണ്.
 
വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാമും നിര്‍വഹിക്കുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article