ഒരേയൊരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ,ബാലതാരമായി വിജയും ഉണ്ടായിരുന്നു, വിജയകാന്തിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ റഹ്‌മാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 ഡിസം‌ബര്‍ 2023 (13:11 IST)
ജീവിതത്തില്‍ വിജയകാന്തിനൊപ്പം ഒരേയൊരു സിനിമയിലെ അഭിനയിക്കാന്‍ സാധിച്ചിട്ടുള്ളുവെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും കരുതലും സൗഹൃദവും തന്റെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് നടന്‍ റഹ്‌മാന്‍.എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വസന്ത രാഗം ആയിരുന്നു ആ ചിത്രം. റഹ്‌മാന്റെ കരിയറിലെ മൂന്നാമത്തെ സിനിമ. വിജയകാന്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ റഹ്‌മാന്‍.
 
' പ്രിയപ്പെട്ട 'ക്യാപ്റ്റന്‍' വിജയകാന്ത് ഓര്‍മ്മയായി. ഞങ്ങള്‍ തമ്മില്‍ ഒരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. അതും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും കരുതലും സൗഹൃദവും എന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നു. നടന്‍ വിജയ് യുടെ അച്ഛനായ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വസന്ത രാഗം എന്ന ആ സിനിമ തമിഴിലെ എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ഒരു ത്രികോണ പ്രണയകഥ പറഞ്ഞ ആ ചിത്രത്തില്‍ സുധാചന്ദ്രന്‍ ആയിരുന്നു ഞങ്ങള്‍ രണ്ടുപേരുടെയും നായിക. ബാലതാരമായി വിജയിയും ആ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂപ്പര്‍ സംവിധായകന്‍ ശങ്കറും ഏതോ ചെറിയ വേഷത്തില്‍ അതില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ഓര്‍ക്കുന്നു. പിന്നീട് ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വിജയകാന്തിന് എന്നും എന്നോട് പ്രത്യേക സ്‌നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെ ആഴം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഉറച്ചതായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആദരാഞ്ജലികള്‍.',-റഹ്‌മാന്‍ കുറിച്ചു
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article