തോല്‍വികള്‍ തളര്‍ത്തിയിട്ടില്ല മക്കളെ... 2024ല്‍ കൈനിറയെ ചിത്രങ്ങളുമായി ധ്യാന്‍ ശ്രീനിവാസന്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 28 ഡിസം‌ബര്‍ 2023 (12:20 IST)
2023ല്‍ ധ്യാന്‍ ശ്രീനിവാസിന് വലിയ വിജയങ്ങളൊന്നും എടുത്തു പറയാനില്ല. പ്രേക്ഷകരെ ആകര്‍ഷിച്ചത് നദികള്‍ സുന്ദരി യമുന എന്നൊരു ചിത്രം മാത്രമായിരുന്നു. അതൊന്നും നടനെ തളര്‍ത്തിയിട്ടില്ല. അടുത്തവര്‍ഷവും കൈ നിറയെ ചിത്രങ്ങളാണ് ധ്യാനിന് മുന്നിലുള്ളത്. 2024ല്‍ ധ്യാന്‍ ശ്രീനിവാസിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
 
സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത് എസ് എന്‍ സ്വാമി ധ്യാന്‍ ശ്രീനിവാസനൊപ്പം ഒന്നിക്കുന്ന സിനിമയ്ക്കായാണ്. മുഹാഷിന്റെ പുതിയൊരു ചിത്രവും ഒരുങ്ങുന്നുണ്ട്. വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ്പ് കൈസേ ഹോ ആണ് ധ്യാനിന്റെ മറ്റൊരു ചിത്രം.ദിലീപിന്റെ ഭ ഭ ഭ, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, വിന്റേഷിന്റെ സൂപ്പര്‍ സിന്ദഗി,എം.എ. നിഷാദിന്റെ അയ്യര്‍ ഇന്‍ അറേബ്യ, നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകള്‍ 2024ല്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍