കേരളത്തില്‍ നേട്ടമുണ്ടാക്കി മോഹന്‍ലാലിന്റെ 'നേര്', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 30 ഡിസം‌ബര്‍ 2023 (15:26 IST)
മോഹന്‍ലാലിന്റെ 'നേര്' വിജയകരമായി പ്രദര്‍ശനം തുടരുന്നു. സിനിമയുടെ ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ചിത്രം 10 ദിവസത്തിനുള്ളില്‍ 26.96 കോടി രൂപ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിട്ടുണ്ട്. ആദ്യ ആഴ്ച അവസാനിച്ചപ്പോള്‍ 23.8 കോടി നേടിയ ചിത്രത്തിന്റെ ഒമ്പതാമത്തെ ദിവസത്തെ കളക്ഷന്‍ ഏകദേശം 3 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 50 കോടി നേടിയ വിവരം കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പങ്കുവെച്ചിരുന്നു. 
 
50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.
 
മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article