രണ്ടാം ആഴ്ചയിലും നേട്ടം കൊയ്ത് 'സലാര്‍',കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ശനി, 30 ഡിസം‌ബര്‍ 2023 (15:14 IST)
പ്രശാന്ത് നീലിന്റെ 'സലാര്‍'ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചില്ലെങ്കിലും 
കേരള ബോക്സ് ഓഫീസില്‍ രണ്ടാം ആഴ്ചയും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ 8 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്ത് 8 ദിവസങ്ങള്‍ക്കുള്ളില്‍ 14 കോടിയിലധികം രൂപയാണ് കളക്ഷന്‍ നേടിയത്.
 
 'സലാര്‍' 14.3 കോടി രൂപയാണ് 8 ദിവസം കൊണ്ട് കേരളത്തില്‍നിന്ന് നേടിയത്.318.23 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് എട്ടാമത്തെ ദിവസം പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ സിനിമയ്ക്ക് ലഭിച്ചത്.
 
കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍