കൈ നിറയെ സമ്മാനങ്ങളുമായി ലക്ഷ്മി നക്ഷത്ര സുധിയുടെ വീട്ടില്‍, ക്രിസ്മസ് ആഘോഷ വീഡിയോ

കെ ആര്‍ അനൂപ്

ശനി, 30 ഡിസം‌ബര്‍ 2023 (12:46 IST)
വേറിട്ട അവതരണ ശൈലിയിലൂടെ കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്. ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കിടാന്‍ ഒരു യുട്യൂബ് ചാനലും ലക്ഷ്മി നക്ഷത്രയ്ക്കുണ്ട്.
 
ഇത്തവണത്തെ ക്രിസ്മസ് ലക്ഷ്മി ആഘോഷിച്ചത് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിനൊപ്പമായിരുന്നു. സുധിയുടെ ഭാര്യയും രണ്ട് മക്കളും ഇത്തവണ ക്രിസ്മസ് ആഘോഷിക്കേണ്ട എന്ന് വിചാരിച്ചതായിരുന്നു. സുധി വിട്ടുപോയിട്ട് ഏഴ് മാസം കഴിയുന്നതേയുള്ളൂ. കുറച്ചുനേരത്തേക്ക് എങ്കിലും കുടുംബത്തിന് ക്രിസ്മസ് പ്രതീതി കൊണ്ടുവരാനും എല്ലാം മറന്ന് അല്പനേരത്തേക്ക് എങ്കിലും സന്തോഷം കൊണ്ടു വരാനുമുള്ള ശ്രമമായിരുന്നു ലക്ഷ്മി നക്ഷത്രയുടെത്.
 
കൈ നിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി സുധിയുടെ മക്കളെയും ഭാര്യയെയും കാണാനായി എത്തിയത്. ഇളയ മകനായ റിതുലിന് കളിപ്പാട്ടവും പപ്പാഞ്ഞിയുടെ വേഷവും എല്ലാം ലക്ഷ്മി കയ്യില്‍ കരുതിയിരുന്നു. രേണുവിനും മകനും ആയി നിരവധി വസ്ത്രങ്ങളും കൊണ്ടുവന്നു.
യൂട്യൂബില്‍ ലക്ഷ്മിയുടെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ.
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍