ഇത്തവണ വില്ലന്‍ അല്ല,രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയ് സേതുപതി

കെ ആര്‍ അനൂപ്

ശനി, 30 ഡിസം‌ബര്‍ 2023 (15:23 IST)
ലോകേഷ് കനകരാജ് രജനികാന്തിനൊപ്പം കൈകോര്‍ക്കുന്ന ചിത്രത്തിന് 'തലൈവര്‍ 171' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സംവിധായകന്‍ സ്‌ക്രിപ്റ്റ് വര്‍ക്കിന്റെ തിരക്കിലാണ് ഇപ്പോള്‍.
 
ഇപ്പോഴിതാ 'തലൈവര്‍ 171'ല്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിയെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
 
ലോകേഷ് കനകരാജിന്റെ 'മാസ്റ്റര്‍', 'വിക്രം' എന്നീ സിനിമകളില്‍ വിജയ് സേതുപതി അഭിനയിച്ചിരുന്നു. രണ്ടിലും വില്ലന്‍ വേഷത്തിലാണ് എത്തിയത്.
എന്നാല്‍ ഇത്തവണ ലോകേഷ് കനകരാജ് 'തലൈവര്‍ 171' എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കായി ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വിജയ് സേതുപതി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
'തലൈവര്‍ 171'ല്‍ ഒരു വേഷം ചെയ്യുന്നതിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞത് തനിക്ക് ഇതുവരെയും ഒരു കോളും ലഭിച്ചിട്ടില്ല എന്നാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍