നയൻതാരയും വിഘ്നേഷും ഒന്നിക്കുന്നു;ഈ വർഷം നവംബറോടെ വിവാഹനിശ്ചയം, അടുത്ത വർഷം ആദ്യത്തോടെ വിവാഹം

Webdunia
ശനി, 4 മെയ് 2019 (14:14 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷും ആരാധകരുടെ ഇഷ്ട്പ്രണയ ജോഡികളാണ്. ഇരുവരും എന്നാണ് ഒന്നിക്കുക എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പുറത്തുവരുന്നത് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ്. ഇരുവരും അധികം വൈകാതെ ഒന്നാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം നവംബറോടെ വിവാഹനിശ്ചയമുണ്ടാകും.അടുത്ത വർഷം ആദ്യത്തോടെയായിരിക്കും വിവാഹം. 
 
നാലു വർഷമായി നയൻതാരയും വിഘ്നേഷും പ്രണയത്തിലാണ്. 2018 ൽ ഒരു അവാർഡ് വേദയിൽ വെച്ച് തന്റെ ഭാവി വരൻ എന്നാണ് നയൻതാര വിഗ്നേഷിനെ വിശേഷിപ്പിച്ചത്. ഇതോടെ വിവാഹ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തമിഴ് ആചാര പ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
സംവിധായകനും നടനും കൊറിയോഗ്രഫറുമായ പ്രഭൂദേവയുമായുള്ള നയൻതാരയുടെ പ്രണയം വിവാഹം വരെ എത്തിയതായിരുന്നു. പ്രണയതകർച്ചയോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article