ഇയാളിതെന്തു ഭാവിച്ചാണ്? ലൊക്കേഷനിൽ നിന്നും ആശുപത്രിയിലേക്ക്; വിജയുടെ നന്മ കണ്ട് അമ്പരന്ന് ഡോക്ടർ

വെള്ളി, 26 ഏപ്രില്‍ 2019 (11:56 IST)
വിജയ് എന്ന നടനേക്കാൾ വിജയ് എന്ന മനുഷ്യനെ ഇഷ്ടപ്പെടുന്നവരുണ്ട്. താരത്തിന്റെ ദളപതി 63 യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. ഏതാനും ദിവസം മുൻപ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇപ്പോഴിതാ, പരുക്കേറ്റയാളെ കാണാൻ ആശുപത്രിയിൽ നേരിട്ടെത്തിയിരിക്കുകയാണ് വിജയ്. ആശുപത്രിയിലെത്തിയ വിജയ് ഡോക്ടർമാരുമായി സംസാരിച്ചു. പരുക്കേറ്റയാളുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും താൻ നൽകുമെന്ന് അറിയിച്ചാണ് വിജയ് മടങ്ങിയത്. താരത്തിന്റെ വിനയം കണ്ട് അമ്പരന്നിരിക്കുകയാണ് ആശുപത്രി അധിക്രിതർ.
 
ദീപാവലിക്ക് ചിത്രം റിലീസിനെത്തുമെന്നാണ് കരുതുന്നത്. നയൻതാരയാണ് ചിത്രത്തിൽ വിജയിന്റെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് നയൻതാര വിജയിന്റെ നായികയായി എത്തുന്നത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാവും ഇതെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍