നസ്രിയയുടെ വിവാഹം കഴിഞ്ഞതോടെ നിരാശയിലായ നിരവധി ആരാധകരുണ്ടായിരുന്നു. വിവാഹശേഷം നസ്രിയ എപ്പോഴാണ് അഭിനയത്തിലേക്ക് തിരികെ വരുന്നത് എന്നത് മാത്രമായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ഒപ്പം, നസ്രിയയുടെ പുതിയ ഫോട്ടോകൾക്ക് വൻ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.
ഇടയ്ക്ക് ഫേബുക്കിൽ ഇട്ട ഫോട്ടോയിൽ നസ്രിയ നല്ല തടിച്ചിട്ടായിരുന്നു. ഇത് കണ്ട ആരാധകർ പലരും പരിതപിച്ചു. എന്നാൽ, 'അവർക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ!' എന്നാണ് നസ്രിയ ചോദിക്കുന്നത്.
ഒടുവിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തിയിരിക്കുകയാണ്. അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇറങ്ങിയ ദിവസം ഒരു ആരാധകൻ ഫെയ്സ്ബുക്കിൽ കുറിച്ചു, ‘നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പ്പോകൂലാന്ന്’.
തടിവെച്ചതോടെ പലരും തന്നെ അങ്ങനെ കളിയാക്കി വിളിച്ചിരുന്നതായി നസ്രിയ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 'ഗുണ്ടുമണി, നമുക്കൊരു സിനിമ ചെയ്യണ്ടേ, എന്നായിരുന്നു അഞ്ജു ചേച്ചി (അഞ്ജലി മേനോൻ) രണ്ട് വർഷം മുൻപ് കണ്ടപ്പോൾ ചോദിച്ചതെന്ന് നസ്രിയ ഓർക്കുന്നു.
അതേസമയം, നസ്രിയയുടെ തടിയുള്ള ഫോട്ടോ കണ്ടപ്പോൾ താരം ഗർഭിണിയാണെന്ന് കരുതിയിരുന്നവരും ഉണ്ട്. ‘എന്നാൽ, ‘കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിത്തിലെ മനോഹരമായ ഒരു ഘട്ടമാണ്. അതൊരിക്കലും ഞാൻ മറച്ചു വയ്ക്കില്ല‘ എന്ന് നസ്രിയ പറയുന്നു.