2 ദിവസം കൊണ്ട് മൂന്ന് കോടി, കൂടെക്കൂടുന്ന ‘കൂടെ‘!

ചൊവ്വ, 17 ജൂലൈ 2018 (14:50 IST)
അഞ്ജലി മേനോന്റെ സിനിമകൾക്കെല്ലാം ഒരു പ്രത്യേക ഫീലാണ്. ബന്ധങ്ങളെ മുറുകെ പിടിക്കുന്ന എഴുത്തുകാരിയാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു മുതൽ ‘കൂടെ’ വരെ അത് വ്യക്തമായി കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ വിജയക്കൊടി പാറിക്കുകയാണ്. 
 
മിക്ക കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോസുമായാണ് ചിത്രം മുന്നേറുന്നത്. എല്ലാത്തരം പ്രേക്ഷകരേയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പടമാണ് കൂടെ. ചിത്രം റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 3.50 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.
 
കൊച്ചി മാൾട്ടി പ്ലക്സിൽ റിലീസ് ദിനത്തിൽ 6.11 ലക്ഷമാണ് ‘കൂടെ’ സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് ദിവസവും യഥാക്രമം 6.91, 6.41 ലക്ഷം എന്നിങ്ങനെ സ്വന്തമാക്കാൻ കൂടെയ്ക്ക് കഴിഞ്ഞു. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രമെന്ന നിലയിലാണ് കൂടെയ്ക്ക് ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നത്. 
 
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുളള നസ്രിയയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ഫാൻസ്. ചിത്രത്തില്‍ ജെന്നി എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. പൃഥ്വിരാജ്- പാര്‍വതി ജോഡികള്‍ വീണ്ടുമൊന്നിച്ച ചിത്രമാണ് കൂടെ. ചിത്രത്തില്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍