യോനിയിൽ ക്യാമറ വയ്‌ക്കണോ? തെളിവുകൾ ചോദിക്കുന്നവരോട് തുറന്നടിച്ച് ശ്രീ റെഡ്ഡി

ചൊവ്വ, 17 ജൂലൈ 2018 (14:41 IST)
തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനും ലോറൻസിനും സുന്ദർ സിയ്‌ക്കും എതിരെ നടി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇപ്പോൾ തമിഴിലെ പ്രമുഖ ചാനലിന് താരം നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.
 
ലോറൻസ് മാസ്‌റ്റർക്കെതിരെ താരം നടത്തിയ വെളിപ്പെടുത്തലായിരുന്നു അഭിമുഖത്തിലെ പ്രധാനവിഷയം. ''ഞാൻ ഇപ്പോഴും ലോറൻസ് മാസ്‌റ്ററെ ബഹുമാനിക്കുന്നു. നിങ്ങൾ ചെയ്‌തത് എന്താണെന്ന് നിങ്ങൾക്കും എനിക്കും അറിയാം. എന്റെ സുഹൃത്തിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ എന്തിന് കള്ളം പറയണം, എന്തുകൊണ്ടും ലോറൻസ് മാസ്‌റ്ററേക്കാൾ പ്രശസ്‌തി ഇപ്പോൾ എനിക്കുണ്ട്. വിദേശികൾക്ക് പോലും എന്നെ അറിയാം, പക്ഷേ ലോറൻസ് മാസ്‌റ്ററെ അറിയണമെന്നില്ല. ഞാൻ എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയും.
 
പ്രൂഫ് ചോദിക്കുന്നവരോട് ശ്രീ റെഡ്ഡി പറയുന്നു എന്റെ യോനിയിൽ ഞാൻ ക്യാമറ വയ്‌ക്കണോ? ആ സമയത്ത് ലോറൻസ് മാസ്‌റ്റർ സെൽഫിക്ക് പോസ്‌ ചെയ്‌ത് തരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും ശ്രീ റെഡ്ഡി ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍